ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്.
എ ഗ്രേഡും എ പ്ലസ് ഗ്രേഡ് ലഭിക്കാൻ പാഠപുസ്തകം പൂർണമായും പഠിക്കണം. എസ് സി ഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്. പൂർണ്ണമായും അധ്യയന ദിവസം കിട്ടാതെ ഫോക്കസ് ഏരിയക്ക് പുറത്തെയും ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിർപ്പുണ്ട്.
undefined
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു പേരെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണം. സർക്കാർ, അർധ സർക്കാർ, പൊതുമേഖല യോഗങ്ങളും പരിപാടികളും ഓൺലൈൻ ആക്കാനും നിർദ്ദേശം. ജിമ്മുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. ജില്ലയിൽ 969 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 36.58 ആണ് ഇടുക്കിയിലെ ടിപിആർ. (കൂടുതൽ വായിക്കാം..)