SSLC Exam Valuation : എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

By Web Team  |  First Published Apr 8, 2022, 10:01 AM IST

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. 


തിരുവനന്തപുരം: 2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം.  21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ല അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ആന്റ് അനസ്‌തേഷ്യാ ടെക്‌നോളജി, കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുളളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഏപ്രില്‍ 13-ന് രാവിലെ 10.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

Latest Videos

click me!