60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 30 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. 50 മാർക്കിന്റെ പരീക്ഷയ്ക്ക് ആകെ 29 ചോദ്യങ്ങളും 60 മാർക്കിന്റെ പരീക്ഷയ്ക്ക് ആകെ 36 ചോദ്യങ്ങളാകും ഉണ്ടാകുക.
എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് 80 സ്കോറിന്റെയും 40 സ്കോറിന്റെയും പാറ്റേൺ മനസ്സിലാക്കിയല്ലോ. ഇവിടെ നമുക്ക് 60 സ്കോറിന്റെയും 50 സ്കോറിന്റെയും പാറ്റേൺ പരിചയപ്പെടാം. ഈ വർഷത്തെ പരീക്ഷകൾക്ക് കുട്ടികൾ പരീക്ഷ എഴുതേണ്ട സ്കോറിനെക്കാൾ 50% സ്കോറിന് കൂടി അധിക ചോദ്യങ്ങൾ ലഭിക്കും. അതായത് 50 സ്കോറിന്റെ പരീക്ഷയ്ക്ക് 75 സ്കോറിന്റെ ചോദ്യങ്ങളും 60 സ്കോറിന്റെ പരീക്ഷയ്ക്ക് 90 സ്കോറിന്റെ ചോദ്യങ്ങളും ചോദ്യക്കടലാസിൽ ലഭിക്കും. ഈ അധികചോദ്യങ്ങൾ ചോയ്സുകളാണ്. എന്നുവച്ചാൽ 50 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 25 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. 60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 30 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. 50 മാർക്കിന്റെ പരീക്ഷയ്ക്ക് ആകെ 29 ചോദ്യങ്ങളും 60 മാർക്കിന്റെ പരീക്ഷയ്ക്ക് ആകെ 36 ചോദ്യങ്ങളാകും ഉണ്ടാകുക.
എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) നിന്നും 70% സ്കോറിനുളള ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30% സ്കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക. 50 സ്കോറിന്റെ പരീക്ഷയ്ക്ക് 57 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 35 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 15 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 18 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും. (57 + 18 =75; 35 + 15 = 50)
undefined
60 സ്കോറിന്റെ പരീക്ഷയ്ക്ക് 63 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 42 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 18 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 27 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
നോൺ ഫോക്കസ് ഏരിയായിൽ നിന്നുളള ചോദ്യങ്ങൾ ലളിതമാകാൻ സാധ്യതയുണ്ട്. എങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം കുട്ടികൾ നോൺ ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ കൂടി പഠിച്ചിരുന്നാൽ മാത്രമേ A+ എന്ന കടമ്പ കടക്കാൻ കഴിയുകയുളളൂ. ഇത് നേരത്തെ മനസ്സിലാക്കി പഠിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കുമല്ലോ. ഓരോ ചോദ്യക്കടലാസ്സിലും അഞ്ച് പാർട്ടുകളാണുളളത്. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ബി ഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ഉൾപ്പെട്ടതായിരിക്കും.
50 സ്കോറിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം
പാർട്ട് 1 - 1 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (2 സ്കോർ). ആകെ 10 ചോദ്യങ്ങൾ നല്കിയിരിക്കും. 6 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 2 - 2 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 1 ചോദ്യം നൽകിയിരിക്കും 1ന് ഉത്തരം എഴുതണം. (2 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1ന് ഉത്തരം എഴുതണം. (2 സ്കോർ). ആകെ 3 ചോദ്യങ്ങൾ നല്കിയിരിക്കും. 2 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 3 - 3 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 1 ചോദ്യത്തിൽ 1ന് ഉത്തരം എഴുതണം. (3 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 5 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 4 - 4 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (8 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 5 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 5 - 5 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1ന് ഉത്തരം എഴുതണം. (5 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല. ആകെ 29 ചോദ്യങ്ങളിൽ കുട്ടികൾ 19 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും.
60 സ്കോറിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം
പാർട്ട് 1 - 1 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 9 ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരം എഴുതണം. (5 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 4 എണ്ണത്തിനും ഉത്തരം എഴുതണം. (4 സ്കോർ). ആകെ 13 ചോദ്യങ്ങൾ നല്കിയിരിക്കും. 9 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 2 - 2 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 4 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 3 - 3 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (9 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (6 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 5 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 4 - 4 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ). ആകെ 6 ചോദ്യങ്ങൾ നല്കിയിരിക്കും. 4 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 5 - 6 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ), ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല. ആകെ 36 ചോദ്യങ്ങളിൽ കുട്ടികൾ 24 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും.
പാറ്റേൺ വ്യക്തമായി മനസ്സിലായി കാണുമെന്ന് വിശ്വസിക്കട്ടെ. രക്ഷകർത്താക്കളും അധ്യാപകരും ഇത് മനസ്സിലാക്കി കുട്ടികൾക്ക് പറഞ്ഞു കൊടുക്കൂന്നത് നന്നായിരിക്കും. ഇനി നമുക്ക് ലക്ഷ്യബോധത്തോടെ മുന്നേറാം. ആത്മവിശ്വാസത്തോടെ ഈ വർഷത്തെ SSLC, Plus Two പരീക്ഷകൾക്കായി തയ്യാറാവാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.