പരീക്ഷാരീതിയിൽ ചോദ്യരൂപങ്ങൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നത് കുട്ടികൾ മനസ്സിലാക്കുക. മാർക്കുകളുടെ വിന്യാസത്തിലും ചോയ്‌സുകളിലുമാണ് വ്യത്യാസം വന്നിട്ടുളളത്.
വർഷാവസാന പരീക്ഷയുടെ (final year examination) ചൂടിലേക്ക് എല്ലാ വിദ്യാർത്ഥികളും എത്തിക്കഴിഞ്ഞു. പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഉടൻ തന്നെ പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്നു. പുതിയ പരീക്ഷാരീതി കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നു എന്ന തരത്തിലുളള വാർത്തകൾ കണ്ട് ഭയചകിതരാകേണ്ടതില്ല. മറിച്ച് പുതിയ പരീക്ഷാരീതി മനസ്സിലാക്കുക എന്നതാണ് എളുപ്പവഴി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരീക്ഷാരീതി മനസ്സിലാക്കുകയാണ് വേണ്ടത്. പരീക്ഷാരീതിയിൽ ചോദ്യരൂപങ്ങൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നത് കുട്ടികൾ മനസ്സിലാക്കുക. മാർക്കുകളുടെ വിന്യാസത്തിലും ചോയ്‌സുകളിലുമാണ് വ്യത്യാസം വന്നിട്ടുളളത്.
ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് മികച്ച സ്കോർ നേടി ജയിക്കാൻ പുതിയ പാറ്റേൺ അറിയേണ്ടതുണ്ട്. അത് മനസ്സിലാക്കുകയും സാമ്പിൾ ചോദ്യക്കടലാസ്സുകൾ പരിശീലിക്കുകയും ചെയ്യുക വഴി പരീക്ഷ പേടികൂടാതെ നേരിടാം. ഈ വർഷത്തെ പരീക്ഷ എഴുതാൻ കുട്ടികൾ തയ്യാറാകേണ്ടതുണ്ട്. അധ്യാപകർ അവരെ തയ്യാറാക്കേണ്ടതുണ്ട്. ഒരു പ്രത്യേക പാറ്റേൺ രീതിയിലാണ് ചോദ്യങ്ങൾ ചോദ്യക്കടലാസ്സിൽ വരിക.
undefined
ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് കുട്ടികൾ പരീക്ഷ എഴുതേണ്ടതിനെക്കാൾ 50% സ്കോറിന് കൂടി അധിക ചോദ്യങ്ങൾ ലഭിക്കും. അതായത് 40 സ്കോറിന്റെ പരീക്ഷയ്ക്ക് 60 സ്കോറിന്റെ ചോദ്യങ്ങളും 80 സ്കോറിന്റെ പരീക്ഷയ്ക്ക് 120 സ്കോറിന്റെ ചോദ്യങ്ങളും ചോദ്യക്കടലാസിൽ ലഭിക്കും. എന്നാൽ ഈ അധികചോദ്യങ്ങൾ ചോയ്സുകളായിട്ടാണ് നല്കുക. വ്യക്തമായി പറഞ്ഞാൽ 60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 20 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ നിന്നും (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) 70% സ്കോറിനുളള ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30% സ്കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക.
80 സ്കോറിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം
പാർട്ട് 1 - 1 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 4 എണ്ണത്തിനും ഉത്തരം എഴുതണം. (4 സ്കോർ). ആകെ 10 ചോദ്യങ്ങൾ നല്കിയിരിക്കും. 8 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 2 - 2 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (6 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ). ആകെ 8 ചോദ്യങ്ങൾ നല്കിയിരിക്കും. 5 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 3 - 4 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 4 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 4 - 6 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (18 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (12 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. 5 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 5 - 8 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (16 സ്കോർ), ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല.