താൽപര്യമുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (Scheduled caste) പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021- 22 ൽ നടത്തുന്ന (GNM Course) ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 21ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ച സാഹചര്യത്തിൽ പ്രസ്തുത ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), ടി.സി എന്നിവ സഹിതം നേരിട്ട് സ്‌പോട്ട് അഡ്മിഷന് ഹാജരാക്കണം. പ്രവേശനം പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെ റാങ്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യം 11 മണിക്കു തന്നെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
undefined
പഞ്ചകർമ വകുപ്പിൽ അധ്യാപക ഒഴിവ്
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പഞ്ചകർമ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ എതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.
പരീക്ഷ മാർച്ച് ഒമ്പതിന്
മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 04/2021) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് 9ന് ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ തൃശൂർ ഗവ. മോഡൽ എച്ച്.എസ്.എസ് ഫോർ ബോയ്‌സിൽ (പാലസ് റോഡ്, തൃശൂർ) നടത്തും. ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് ഫെബ്രുവരി 21 മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.