കൊവിഡ് ബാധിച്ചും ബാധിത പ്രദേശങ്ങളിൽ നിന്ന് പുറത്തെത്താൻ കഴിയാതെയും ഒട്ടേറെ പേർക്ക് അവസരം നഷ്ടമായ സാഹചര്യത്തിലാണ് നടപടി.
കോട്ടയം: കൊവിഡ് സാഹചര്യത്തിൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല. ചാൻസ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നൽകുന്നതിനായി സ്പെഷൽ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. കൊവിഡ് ബാധിച്ചും ബാധിത പ്രദേശങ്ങളിൽ നിന്ന് പുറത്തെത്താൻ കഴിയാതെയും ഒട്ടേറെ പേർക്ക് അവസരം നഷ്ടമായ സാഹചര്യത്തിലാണ് നടപടി.
ജൂൺ 29 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷയ്ക്ക് 525 രൂപ പിഴയോടെ ജൂൺ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 28 വരെയും അപേക്ഷിക്കാം.
undefined
പുതുക്കിയ പരീക്ഷ തീയതി
ജൂൺ 29ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷ ജൂലൈ 15ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona