എംജി ബിരുദ പ്രവേശനം: പട്ടികജാതി പട്ടികവർ​ഗവിഭാ​ഗത്തിൽപെട്ടവർക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

By Web Team  |  First Published Oct 1, 2021, 1:34 PM IST

പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്ന പക്ഷം ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. 


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റ്  മെമ്മോയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം കോളജുകളിൽ പ്രവേശനത്തിനായി എത്താൻ.

നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ്അലോട്ട്മെന്റ് റദ്ദാക്കും. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്ന പക്ഷം ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. 

Latest Videos

മുൻ അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് താൽക്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം എസ് സി./എസ്.ടി. അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റും റദ്ദാക്കും. മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക/സ്ഥിരപ്രവേശനമെടുത്ത് നിൽക്കുന്നവർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തന്നെ പ്രവേശനം നേടണം. ഇത്തരക്കാരുടെ മുൻ അലോട്ട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

click me!