കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴിൽ ഉപജീവനമാക്കിയ കുടുംബവരുമാനദായകൻ അംഗമായ ഒ.ബി.സി കുടുംബത്തിന് അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭിക്കും.
തിരുവനന്തപുരം: ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സ്‌മൈൽ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴിൽ ഉപജീവനമാക്കിയ കുടുംബവരുമാനദായകൻ അംഗമായ ഒ.ബി.സി കുടുംബത്തിന് അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭിക്കും. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങൾക്കാണ് അർഹത.
മരണപ്പെട്ട തൊഴിലാളി 60 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം, 20 ശതമാനം വരെ പരമാവധി ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. ആറ് ശതമാനമാണ് പലിശനിരക്ക്. അഞ്ച് വർഷംകൊണ്ട് തിരിച്ചടയ്ക്കണം. അർഹരായ ആശ്രിതർ ജൂൺ 29 നകം www.handicrafts.kerala.gov.in ലെ അപേക്ഷ ഫോം പൂരിപ്പിച്ച് hdckerala@gmail.com ലോ കോർപ്പറേഷന്റെ കേന്ദ്രകാര്യാലയത്തിലേക്ക് നേരിട്ടോ അയക്കണം.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona