ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽനിന്ന് ഫോൺ ലഭ്യമാകും.
പാലക്കാട്: ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുങ്ങി. 64 സ്മാർട്ട് ഫോണുകളാണ് നിലവിൽ ലൈബ്രറിയിൽ ഉള്ളത്. ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽനിന്ന് ഫോൺ ലഭ്യമാകും. ഒരു വർഷത്തെ ഓൺലൈൻ പഠനത്തിനുശേഷം ഫോൺ കെടുകൂടാതെ തിരിച്ചേൽപ്പിക്കണം. സ്കൂളിലെ അധ്യാപകർ, പി.ടി.എ, പൂർവവിദ്യാർഥികൾ എന്നിവർക്ക് പുറമെ നാട്ടുകാരും ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ ഷാബിറ നിർവഹിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona