കലോത്സവവും ശാസ്ത്രോത്സവവും കായികമേളയും ഈ അധ്യയന വർഷം സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

By Web Team  |  First Published Jun 11, 2022, 9:13 AM IST

പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാര്‍ത്ഥികളുടെ കലാകായിക മികവുകള്‍ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. 


തിരുവനന്തപുരം: ഈ അധ്യയന വർഷം (Acedemic Year) കലോത്സവവും ശാസ്ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി (V Sivankutty) വി ശിവൻകുട്ടി. നോർത്ത് പറവൂർ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂൾ (ബോയ്സ് ) ശതോത്തര സുവർണ ജൂബിലി ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാര്‍ത്ഥികളുടെ കലാകായിക മികവുകള്‍ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പംതന്നെ പഠനവുമായി ബന്ധപ്പെട്ട വിവിധവിഷയസ്പര്‍ശിയായ സെമിനാറുകളും ശില്പശാലകളും നടക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇവയില്‍ സജീവമായിത്തന്നെ പങ്കെടുക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

Latest Videos

undefined

എസ്എസ്എൽസി പരീക്ഷ ഫല പ്രഖ്യാപനം, ഇന്നേക്ക് അഞ്ചാം ദിവസം; പരിശോധിക്കേണ്ടതെങ്ങനെ?

പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകൾ
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്‌സുകൾ. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലും തികച്ചും സൗജന്യമായിരിക്കും കോഴ്‌സുകൾ. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 21 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

 

click me!