പഠനം, അച്ഛന്റെ ചികിത്സ; സ്കൂൾ ബസ്സിൽ ക്ലീനറായി സാന്ദ്ര, സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് ഈ പെൺകുട്ടി

By Web Team  |  First Published Sep 15, 2022, 2:09 PM IST

കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി ക്ലാസിലേക്കും  തിരിച്ച് വീട്ടിലേക്കും എത്തിക്കുന്നത് ഇപ്പോൾ സാന്ദ്രയാണ്. 


കൊച്ചി: അച്ഛന്റെ ചികിത്സക്കും തുടർപഠനത്തിനുമായി സ്കൂൾ ബസ്സിലെ ക്ലീനറായി എറണാകുളം മലയാറ്റൂർ സ്വദേശിനി സാന്ദ്ര. പ്ലസ് ടൂവിന് 90 ശതമാനം മാർക്ക് നേടി വിജയിച്ച സാന്ദ്ര ജീവിതത്തിൽ തോറ്റു പോകാതിരിക്കാനാണ് സ്കൂൾ ബസിന്റെ ബെല്ലടിക്കുന്നത്. കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി ക്ലാസിലേക്കും  തിരിച്ച് വീട്ടിലേക്കും എത്തിക്കുന്നത് ഇപ്പോൾ സാന്ദ്രയാണ്. അച്ഛൻ സലിംകുമാറായിരുന്നു നേരത്തെ ഈ ജോലി ചെയ്തിരുന്നത്. 

അച്ഛന് കിഡ്നി സംബന്ധമായ അസുഖമാണ്. കൂടാതെ ഈ അടുത്തിടെ അറ്റാക്കും വന്നു. സാന്ദ്ര പറയുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് സലിം കുമാറിന് ചികിത്സ. വായ്പയെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് ചികിത്സ മുന്നോട്ടു പോകുന്നത്. ഇതിനിടെ പഠനം നിന്നു. പ്ലസ് ടൂവിന് ശേഷം അധ്യാപകരുടെയും മറ്റും സഹായത്തോടെ സർക്കാർ പോളിടെക്നിക്കിൽ നിന്ന്  സിവിലിൽ സാന്ദ്ര ഡിപ്ലോമ നേടിയിരുന്നു. ബിടെക് പോകണമെന്നാണ് ആ​ഗ്രഹം. ബിടെക് ലാറ്ററൽ എൻട്രി. സാന്ദ്രക്ക് തുടർന്നു പഠിക്കണം. അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. അതിന് സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സാന്ദ്രയും കുടുംബവും.

Latest Videos

undefined

വ്യാജ നിയമന ഉത്തരവുമായി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ദേവസ്വം ബോർഡ് തട്ടിപ്പിൽ പ്രതിക്ക് കൂട്ട് പൊലീസുകാരും

ഒഴിവുകളിലേക്ക് അപേക്ഷിക്കാം
എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ബിടെക്ക് (സി.എസ്, ഇ.സി, ഐ.ടി), എം.സി.എ, എം.ബി.എ, ബിരുദാനന്തര - ബിരുദം, ബിരുദം, ബി.സി.എ, പ്ലസ്ടു, എസ്.എസ്.എല്‍.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ചയ്ക്കകം( സെപ്തംബര്‍ 17) emp.centreekm2@gmail.com എന്ന ഇ മെയില്‍ മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2427494, 0484-2422452

കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി വിഭാഗത്തിലേക്കു രണ്ട് സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  താത്കാലിക നിയമനം. യോഗ്യത എംബിബിഎസ്, എം.എസ് (ഒ ആന്റ് ജി)  ഡിജിഒ, ഡി.എന്‍.ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/ ടി.സി രജിസ്‌ട്രേഷന്‍. പ്രായപരിധി 25-45. വേതനം 70,000. ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.  താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19-ന് രാവിലെ 10.30 ന് എറണാകുളം മെഡിക്കല്‍ കോളേജ്  സിസിഎം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍  രാവിലെ ഒമ്പതു മുതല്‍ 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2754000.

click me!