സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

By Web Team  |  First Published Sep 3, 2021, 9:51 AM IST

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനിൽ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും ലഭ്യമായ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!