Scholarship : ഓട്ടോ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

By Web Team  |  First Published Jan 14, 2022, 9:59 AM IST

 എട്ട്, ഒമ്പത്, പത്ത്  ക്ലാസുകളിലൊഴികെയുളള ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.


തിരുവനന്തപുരം: കേരള ഓട്ടോ തൊഴിലാളി ക്ഷേമനിധിയില്‍ (Kerala Auto Drivers Welfare Association) അംഗങ്ങളായവരുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള (Educational Scholarship) വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. എട്ട്, ഒമ്പത്, പത്ത്  ക്ലാസുകളിലൊഴികെയുളള ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.  അപേക്ഷകള്‍ ജനുവരി 31 ന് മുമ്പ് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kmtwwfb.org.) നിന്നും ലഭിക്കും.

ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, ഇ-മെയിൽ: lek.kscste@kerala.gov.in, womenscientistkerala@gmail.com 0471-2548208, 2548346.

Latest Videos


 

click me!