Scholarship : പട്ടികവിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസർക്കാർ സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 15 ന് മുമ്പ് അപേക്ഷിക്കണം

By Web Team  |  First Published Feb 2, 2022, 8:48 AM IST

ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള (Backward community students) കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് (scholarship) അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പ്ലാറ്റ് ഫോം വഴിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അതാത് സ്‌കൂള്‍/സ്ഥാപന മേധാവികള്‍ 2,50,000 രൂപ വരുമാന പരിധിയില്‍ ഉള്‍പ്പെട്ട ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫെബ്രുവരി 15 ന് മുന്‍പായി www.egrantz.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

പൊതു വിദ്യാഭ്യാസം: മികച്ച മാതൃകകൾ ക്ഷണിച്ചു
വിദ്യാഭ്യാസ ഗുണമേൻമ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന-പരിപോഷണ പദ്ധതികൾ, അക്കാദമിക വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകൾ എസ്.സി.ഇ.ആർ.ടിക്ക് സമർപ്പിക്കാം. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇവ വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ) നോമിനേഷനുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഫെബ്രുവരി 15നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. നോമിനേഷനുകൾ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.

Latest Videos

click me!