SBI PO Recruitment 2022 : എസ്ബിഐയിൽ 1673 പ്രൊബേഷണറി ഓഫീസർ; യോ​ഗ്യത ബിരുദം; അവസാന തീയതി ഒക്ടോബർ 12

By Web Team  |  First Published Sep 29, 2022, 12:18 PM IST

ഒക്ടോബർ 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  



ദില്ലി: പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 22 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in. വഴി ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  

യോഗ്യതാ മാനദണ്ഡം
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും, അഭിമുഖത്തിന് വിളിക്കുന്ന സമയത്ത്, 2022 ഡിസംബർ 31-നോ അതിനുമുമ്പോ, ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം. 21നും 30 നും ഇടയിലാണ് ഉദ്യോ​ഗാർത്ഥികളുടെ പ്രായപരിധി. 

Latest Videos

undefined

തിരഞ്ഞെടുപ്പ് പ്രക്രിയ
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെയാണ് പ്രൊബേഷണറി ഓഫീസർമാരുടെ തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വെവ്വേറെ യോഗ്യത നേടേണ്ടതുണ്ട്. മെയിൻ പരീക്ഷയിൽ (ഘട്ടം-II), ഒബ്ജക്റ്റീവ് ടെസ്റ്റിലും വിവരണാത്മക പരീക്ഷയിലും നേടിയ മാർക്ക്, അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഘട്ടം-III-ൽ ലഭിച്ച മാർക്കിനൊപ്പം ചേർക്കും. പ്രിലിമിനറി പരീക്ഷയിൽ (ഘട്ടം-ഒന്നാം) ലഭിച്ച മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് ചേർക്കുന്നതല്ല.

അപേക്ഷാ ഫീസ്
ജനറൽ/ EWS/ OBC ഉദ്യോഗാർത്ഥികൾക്ക് 750/-  രൂപയാണ് അപേക്ഷ ഫീസ്.  SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യില്ല. മാത്രമല്ല മറ്റേതെങ്കിലും പരീക്ഷയ്‌ക്കോ തിരഞ്ഞെടുപ്പിനോ വേണ്ടി കരുതിവെക്കാനും കഴിയില്ല.

 

click me!