ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ വെബ്സൈറ്റ് സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) (State Bank of India) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രൊബേഷണറി ഓഫീസർ (പിഒ) 2022-നുള്ള (Probationary Officer) എസ്ബിഐ പിഒ ഇന്റർവ്യൂ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ വെബ്സൈറ്റ് - sbi.co.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡുകൾ എത്രയും വേഗം ഡൗൺലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾക്ക് 2022 ഫെബ്രുവരി 16 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
എസ്.ബി.ഐ പി.ഒ അഭിമുഖത്തിനുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇത് പ്രിന്റെടുത്ത് സൂക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് https://sbi.co.in/ സന്ദര്‍ശിക്കാം. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, ഹോം പേജിൽ കരിയർ ടാബ് ക്ലിക്ക് ചെയ്യുക. SBI PO Interview Admit Card 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ജനനതീയതി, രജിസ്ട്രേഷൻ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകിയതിന് ശേഷം സബ്മിറ്റ് നൽകുക. സേവ് ചെയ്തതിന് ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.