സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള വ്യക്തികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ - sbi.co.in/careers-ൽ എസ്‌സിഒയുടെ പോസ്റ്റിന് അപേക്ഷിക്കാം.
അപേക്ഷാ നടപടികൾ ഡിസംബർ 24 മുതൽ ആരംഭിച്ചു, ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 13 ആണ്. ഈ തസ്തികയിലേക്ക് ആകെയുള്ള ഒഴിവുകൾ 10 ആണ്. അതിൽ ചീഫ് മാനേജർ (കമ്പനി സെക്രട്ടറി), മാനേജർ തസ്തികകൾ, ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവ ഉൾപ്പെടുന്നു.
undefined
യോഗ്യതാ മാനദണ്ഡം: വിജ്ഞാപനം അനുസരിച്ച്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് എംബിഎ/പിജിഡിഎം അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഡെപ്യൂട്ടി മാനേജർ സ്ഥാനത്തേക്ക്, അപേക്ഷിക്കുന്ന വ്യക്തി, ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കണം.
പ്രായപരിധി: ചീഫ് മാനേജർ തസ്തികയ്ക്ക്, പരമാവധി പ്രായപരിധി 45 വയസ്സാണ്. മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥിയുടെ പ്രായം 35 വയസ്സിൽ കൂടരുത്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് നൽകും. അപേക്ഷ നടപടികൾ പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും നടക്കുക. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്.