എസ്.ബി.ഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷ: ഉദ്യോ​ഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം

By Web Team  |  First Published Sep 22, 2021, 1:46 PM IST

ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് എസ്.ബി.ഐ പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻസ് പരീക്ഷയുണ്ടായിരിക്കും.


ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI) നടത്തിയ എസ്.ബി.ഐ ക്ലാർക്ക് (SBI Clerk)പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ഫലം പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന current openings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. കുടർന്ന് sbi clerk prelims result 2021 ലിങ്കിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി ലോഗിൻ ചെയ്യാം. കാപ്ച്ചാ കോഡ് കൂടി നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. ഒന്നാം ഘട്ട പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് എസ്.ബി.ഐ പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻസ് പരീക്ഷയുണ്ടായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Latest Videos

click me!