തെറ്റ് സംഭവിച്ചാൽ സെപ്റ്റംബര്‍ 17 വരെ തിരുത്താനുളള സൗകര്യമുണ്ട്.
എറണാകുളം: സംസ്കൃത സർവ്വകലാശാല എം. എ. (മ്യൂസിയോളജി) ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി സെപ്റ്റംബര്‍ 16 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്ന്, മൂന്ന് സെമസ്റ്ററുകൾ എം. എ. (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ കോഴ്സിന്റെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 16 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തെറ്റ് സംഭവിച്ചാൽ സെപ്റ്റംബര്‍ 17 വരെ തിരുത്താനുളള സൗകര്യമുണ്ട്. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ ഹാർഡ് കോപ്പി സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 19 ആയിരിക്കും.
സംസ്കൃത സർവ്വകലാശാല ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ രണ്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‍സി./എം.എസ്.ഡബ്ല്യു./എം.പി.ഇ.എസ്./പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രോസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ഒമ്പതിന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്തംബർ 23. പിഴയോടെ സെപ്തംബർ 28 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 30 വരെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
undefined
അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 നും 35 നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ്‌സ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാകും. അപേക്ഷകള്‍ സെപ്തംബര്‍ 30 മുന്‍പായി പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 8547126028, 04734296496