ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 16 ന് ലോംഗ് മാർച്ച് സംഘടിപ്പിക്കാനും യുഎൻഎ തീരുമാനം.
തിരുവനന്തപുരം: നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിച്ചിച്ച് 5 വർഷമായെന്നും സർക്കാർ നഴ്സുമാർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം സ്വകാര്യ മേഖലയിലും വേണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ. ജൂലൈ 19 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 16 ന് ലോംഗ് മാർച്ച് സംഘടിപ്പിക്കാനും യുഎൻഎ തീരുമാനം.
'കഴിഞ്ഞ 5 വർഷമായി നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ സംസ്ഥാനത്ത് പരിഷ്കരിച്ചിട്ട്. ജൂലൈ 19ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ഒന്നരലക്ഷം നഴ്സുമാരെ സംഘടിപ്പിച്ചു കൊണ്ട് മാർച്ച് നടത്താൻ സംഘടന തീരുമാനിച്ചു. അന്നേ ദിവസം ആശുപത്രികളിൽ മിനിമം സ്റ്റാഫിനെ നൽകി കൊണ്ട് മറ്റെല്ലാ ജീവനക്കാരും അന്ന് സെക്രട്ടറിയേറ്റിലെത്തി പ്രതിഷേധം രേഖപ്പെടുത്തും. അതിൽ തീരുമാനമായില്ലെങ്കിൽ നവബംർ 16 ന് തൃശൂർ ജില്ലയിൽനിന്നും തലസ്ഥാനത്തേക്ക് ലോംഗ് മാർച്ച് നടത്താനാണ് തീരുമാനം.' യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു.
undefined
അതേ സമയം, സർക്കാർ സർവ്വീസിലുള്ള നഴ്സുമാർക്ക് വേതനത്തോടെ തുടർപഠനം നടത്തുന്നതിനുള്ള വഴിയടച്ച് സർക്കാർ. സർക്കാർ സർവ്വീസിലുള്ളവർക്ക് ക്വാട്ട അടിസ്ഥാനത്തിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കി. സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്സിങ് സംഘടനകൾക്കുള്ളത്.
രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിന് സർവ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്സുമാർക്ക് അഡ്മിഷൻ നൽകാറുണ്ട്. സാമ്പത്തികമായി ഉൾപ്പടെ പിന്നിൽ നിൽക്കുന്നവർക്ക് വേതനവും ആനുകൂല്യങ്ങളും സഹിതം തുടർപഠനത്തിനുള്ള ഈ സൗകര്യം ഉപയോഗപ്രദമായിരുന്നു. പുതിയ പ്രോസ്പെക്ടസ് പ്രകാരം കോഴ്സിന് സർവ്വീസ് ക്വോട്ടയിൽ നിന്നുള്ളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള വേതനം, ആനുൂകൂല്യങ്ങൾ എന്നിവ നൽകില്ലെന്നാണ് ഉത്തരവ്. ഇതോടെ, പഠിക്കാൻ പോയാൽ 2 വർഷത്തേക്ക് വേതനം മുടങ്ങുന്നത് ചിന്തിക്കാൻ പറ്റാത്ത സ്ഥിതിയായി.
സർക്കാർ നഴ്സുമാർക്ക് തിരിച്ചടി, വേതനത്തോടെയുള്ള തുടർപഠനം ഇനിയില്ല; ആനുകൂല്യങ്ങൾ നിർത്തലാക്കി