ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗറികൾ തിരിച്ച് തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ കോൾ ലിസ്റ്റ്.
തിരുവനന്തപുരം: ഈ വർഷത്തെ സൈനിക സ്‌കൂൾ (Sainik School Admission) പ്രവേശനത്തിനായി ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ-2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കൽ പരീക്ഷയ്ക്കുള്ള പ്രാരംഭ കോൾ ലിസ്റ്റ് (Call list) സ്‌കൂൾ വെബ്‌സൈറ്റിൽ www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു. ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗറികൾ തിരിച്ച് തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ കോൾ ലിസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ പരീക്ഷ പൂർത്തിയാക്കിയ ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ മാർച്ച് 8, 9 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് മാർച്ച് 10 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 2560364.
undefined
ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 11 ന് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 16 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ഇന്റർവ്യൂ മാറ്റി
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിങ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിലേക്ക് മാർച്ച് ഏഴിന് രാവിലെ 9 ന് ജില്ലാ പ്രോജ്ക്ട് ഓഫീസിൽ (ചാല ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട്, തിരുവനന്തപുരം) നടത്താനിരുന്ന ഇന്റർവ്യൂ ചില മാറ്റിവച്ചതായി പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു.