Sagarmitra appointment : ഫിഷറീസ് പ്രൊഫഷണലുകൾക്ക് സാഗർമിത്ര നിയമനം; മത്സ്യഗ്രാമത്തിലുള്ളവർക്ക് മുൻഗണന

By Web Team  |  First Published Jan 18, 2022, 3:44 PM IST

ഓരോ വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. 
 


ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയുടെ ഭാഗമായി (fisheries department) സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന സാഗർമിത്ര പദ്ധതിയില്‍ (sagarmitra) സാഗര്‍ മിത്രകളെ നിയോഗിക്കുന്നു.  മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ട നിശ്ചിത യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഓരോ വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. 

അപേക്ഷകര്‍ ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയില്‍ ഏതിലെങ്കിലും ബിരുദം നേടിയ ഫിഷറീസ് പ്രൊഫഷണലുകളായിരിക്കണം. പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രഗൽഭ്യവും വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം 35ല്‍ കവിയരുത്.  അതത് മത്സ്യഗ്രാമത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ അപേക്ഷകരില്‍ന്നും അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക. 

Latest Videos

undefined

വലിയഴീക്കൽ, ആറാട്ടുപുഴ, വാടയ്ക്കൽ സൗത്ത്, ചെട്ടികാട്, പൊള്ളേത്തൈ, ചേന്നവേലി, തൈക്കൽ, പള്ളിത്തോട് നോർത്ത് എന്നീ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 21 നകം അതത് മത്സ്യഭവനുകളിലോ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ സമർപ്പിക്കാം. ഫോൺ: 0477 2251103


 

click me!