Teachers Recruitment : ഒഡെപെക്ക് മുഖേന യു.എ.ഇയിൽ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു; മാർച്ച് 10 നകം അപേക്ഷ

By Web Team  |  First Published Mar 7, 2022, 11:38 AM IST

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. 


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ODEPC) മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ (teachers recruitment) വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/  ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in ൽ മാർച്ച് 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.

പ്രതിഭ ധനസഹായ പദ്ധതി: അപേക്ഷ ഏഴ് വരെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഏഴ് വരെ നൽകാം.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210, അരുൺ കുമാർ. കെ.ആർ- 8075749705, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ: cmscholarshipdce@gmail.com.

Latest Videos

ഇ-ഗ്രാന്റ്‌സ്; മാര്‍ച്ച് 15 ന് മുന്‍പ് പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്തണം
പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് മാര്‍ച്ച് ഒമ്പതിനകം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്തണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വകസന ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അതാത് സ്ഥാപന മേധാവികള്‍ മുഖാന്തിരവും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാപനം മുഖേനയും ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴി വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇ-ഗ്രാന്റ്‌സ് മുഖാന്തിരം അപേക്ഷക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15 ആണ്. അതിനു ശേഷം സൈറ്റ് ക്ലോസ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2314232.
 

click me!