ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസും മറ്റും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജസ്ഥാൻ സ്റ്റേറ്റ് എജ്യൂക്കേഷൻ റെഗുലറ്ററി അതോറിറ്റി രൂപീകരിക്കുമെന്നു അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജസ്ഥാൻ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ 626 സ്കൂളുകളിലെ 60000 വ്യത്യസ്ത തസ്തികകളിലേക്ക് (School Recruitment) റിക്രൂട്ട്മെന്റ് നടത്തുമെന്ന് Ashok Gehlot) രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2018 ലെ ലക്ചറർ റിക്രൂട്ട്മെന്റ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും 193 തസ്തികകളിലേക്കും 2016ലെ സീനിയർ ടീച്ചേഴ്സ് തസ്തികകളിലേക്കുമുളള 444 ഒഴിവുകളുടെ പട്ടിക പുറത്തിറക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അനുകൂല പ്രതികരണങ്ങൾ ലഭിക്കുകയാണെങ്കിൽ നഗരങ്ങളിലെ മഹാത്മാ ഗാന്ധി സ്കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സർവ്വേ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസും മറ്റും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജസ്ഥാൻ സ്റ്റേറ്റ് എജ്യൂക്കേഷൻ റെഗുലറ്ററി അതോറിറ്റി രൂപീകരിക്കുമെന്നു അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയതിന് ശേഷം ഈ അതോറിറ്റി ഉചിതമായ തീരുമാനങ്ങളെടുക്കും. കായികതാരങ്ങളെയും എൻസിസിയെും പോലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾക്കും സർക്കാർ ജോലിക്കായി മുൻഗണന നൽകുന്നതിനുള്ള ചട്ടം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ കായിക അഭ്യാസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി കായിക അധ്യാപകരുടെ തസ്തിക വർദ്ധിപ്പിക്കും. ഈ അധ്യാപകരുടെ തസ്തികകളിലേക്ക് പരീക്ഷകൾ നടത്തും. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കായിക വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ 29000 തസ്തികകളിലേക്ക് സർക്കാർ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ 29000 തസ്തികകളിലേക്ക് ഈ മാസത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കും. കഠിനാധ്വാനം ചെയ്യുന്ന കുട്ടികൾക്ക് ജോലി ലഭിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്. വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.