നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: 2022 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസാനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ റാങ്ക്‌ലിസ്റ്റിൽ മേലുള്ള പരാതികൾ പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 24 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം. കോഴ്‌സിന്റെ 2022-23 വർഷത്തെ പ്രവേശനത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രാഥമിക ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങൾ/ പരാതികൾ സെപ്റ്റംബർ 24 വരെ അതാത് സഹകരണ പരിശീലന കോളജ് പ്രിൻസിപ്പലിന് രേഖാമൂലം സമർപ്പിക്കണം. സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റായ scu.kerala.gov.in ൽ പ്രാഥമിക ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.
undefined
അലോട്ട്‌മെന്റ് ലിസ്റ്റ്
ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്. മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 28നു വൈകിട്ട് നാലിനു മുമ്പായി അഡ്മിഷൻ നേടണം.
ഗവ. വനിതാ പോളിടെക്നിക്ക് കോളേജ് പ്രവേശനം
കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ നടത്തി വരുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസ്സായ വനിതകൾക്ക് അപേക്ഷിക്കാം. 2022 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനിലോ 9400333230 നമ്പറിലോ ബന്ധപ്പെടുക. അവസാന തീയതി സെപ്റ്റംബർ 30.