കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

By Web Team  |  First Published Jun 15, 2021, 1:54 PM IST

അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നൽകും. 


രാജസ്ഥാൻ: കൊവിഡ് ബാധയെ തുടർന്ന് മാതാപിതാക്കൾ മരണപ്പെട്ട അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൊവിഡിനെ തുടർന്ന് ഭർത്താവ് മരിച്ച സ്ത്രീകൾക്കും ധനസഹായം പ്രഖ്യാപിച്ചു. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നൽകും. 

ഈ കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയാകുന്നതുവരെ 2500 രൂപ വീതം ഓരോ മാസവും നൽകും. 18 വയസ്സ് പൂർത്തിയാകുമ്പോൾ ഇവർക്ക് 5 ലക്ഷം രൂപ നൽകും. മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികൾക്ക് ലഭിക്കും.

Latest Videos

ഭർത്താവ് നഷ്ടപ്പെട്ട വിധവകൾക്ക് ഒരു ലക്ഷം രൂപ അടിയന്തിര സഹായവും 1500 രൂപ വീതം എല്ലാ മാസവും നൽകുമെന്നും ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. വിധവകളായവരുടെ  കുട്ടികൾക്ക് മാസം 1000 രൂപ വീതവും പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി 2500 രൂപ വീതവും നൽകും. 

click me!