KPSC: പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; കെ-ടെറ്റ് പരീക്ഷ അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താം

By Web Team  |  First Published Feb 22, 2022, 12:20 PM IST

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (kerala public service commission) വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു (rank list). ആരോ​ഗ്യവകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലെ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ ഹെല്‍ത്ത് സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2 (ഫസ്റ്റ് എന്‍.സി.എ.-ഇ/ടി/ബി - കാറ്റഗറി നമ്പര്‍ - 443/2020 ആന്റ് ഫസ്റ്റ് എന്‍.സി.എ.-എസ്.ടി. - കാറ്റഗറി നമ്പര്‍ -444/2020) തസ്തികയിലെ റാങ്ക്‌ലിസ്റ്റ് ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.

ജില്ലയില്‍ ഹെല്‍ത്ത് സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2 (ഫസ്റ്റ് എന്‍.സി.എ.- വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ - 448/2020) തസ്തികയിലെ റാങ്ക്‌ലിസ്റ്റ് ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.
കാസര്‍കോട് ജില്ലയില്‍ ഹെല്‍ത്ത് സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2 (ഫസ്റ്റ് എന്‍.സി.എ.-എസ്.ഐ.യു.സി.) (കാറ്റഗറി നമ്പര്‍ - 449/2020) തസ്തികയിലെ റാങ്ക്‌ലിസ്റ്റ് ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.

Latest Videos

undefined

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ അവസരം
കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയിൽ ഉൾപ്പെടുത്തിയവർക്ക് 21 ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ കാന്റിഡേറ്റ് ലോഗിനിൽ തിരുത്താം. അപേക്ഷ സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ഓൺലൈനായി ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ആപ്ലിക്കേഷൻ എഡിറ്റ് എന്ന ലിങ്കിലൂടെ പരിശോധിക്കണം. ഫോട്ടോ ഉൾപ്പെടുത്തുന്നതിനൊപ്പം അപേക്ഷയിൽ നൽകിയിട്ടുള്ള പേര്, ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയും തിരുത്താം.

അലോട്ട്‌മെന്റ് 21ന് പ്രസിദ്ധീകരിക്കും
ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് 21 ന് പ്രസിദ്ധീകരിക്കും. സ്‌പെഷ്യൽ അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 20 വൈകിട്ട് അഞ്ച് മണി വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ചെയ്യാം.    അലോട്ട്‌മെന്റ് ലഭിക്കുന്നവർ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 25, 26 തീയതികളിൽ ഓൺലൈനായി നടത്താം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.

click me!