V Sivankutty : പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു: മന്ത്രി വി.ശിവൻകുട്ടി

By Web Team  |  First Published May 9, 2022, 12:42 PM IST

അതേപോലെ 47 ലക്ഷം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും നടന്നുവരുന്നു.
 


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ (government schools) മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും  വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ (academic year)  ഓരോ അധ്യയന വർഷത്തിലും  വർദ്ധനയുണ്ടാകുന്നുണ്ടെന്നും  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കും. 120 കോടി രൂപയാണ് യൂണിഫോമുകൾക്കായി ചെലവഴിച്ചത്. അതേപോലെ 47 ലക്ഷം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും നടന്നുവരുന്നു.

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ   പൂർവ്വ വിദ്യാർത്ഥികളെ പങ്കാളികളാക്കും.  ഇതിനായി എല്ലാ സ്കൂളിലും ഈ അധ്യയന വർഷത്തിൽ തന്നെ പൂർവ്വ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം  നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡാലുംമുഖം ഗവൺമെന്റ്എ ൽ.പി.സ്കൂൾ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കൂടാതെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുങ്കടവിള ഗവൺമെന്റ് എൽ.പി ബോയ്സ് സ്കൂളിൽ ഒരു കോടി രൂപയും, ആലത്തോട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ 50 ലക്ഷം രൂപയും ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.

Latest Videos

 
 

click me!