നിയമസഭാ സെക്രട്ടേറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് ഉൾപ്പെടെ 55 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് ഉൾപ്പെടെ 55 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബയോടെക്നോളജി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദ), അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ലൈബ്രേറിയൻ, മലിനീകരണ നിയന്ത്രണ ബോർഡിൽ 28 എൽഡി ടൈപ്പിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജിയിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ കം സർവെയർ, ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ്–1, ഫാമിങ് കോർപറേഷനിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ്–2, കോ–ഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ പ്രോഗ്രാമർ, ഇന്റേണൽ ഒാഡിറ്റർ, കെമിസ്റ്റ്, കാഷ്യർ, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ 13 സെക്യൂരിറ്റി ഗാർഡ്, ആയുർവേദ കോളജുകളിൽ നഴ്സ് ഗ്രേഡ്–2 (ആയുർവേദം). ആകെ 21 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ് എന്നിവയാണ് മറ്റു പ്രധാന ജനറൽ വിജ്ഞാപനങ്ങൾ.
തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സംസ്കൃതം, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം തുടങ്ങി 6 തസ്തിക, സ്പെഷൽ റിക്രൂട്മെന്റ്: ഭൂജല വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക്, എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക് ഗ്രേഡ്–1, വിദ്യാഭ്യാസ വകുപ്പിൽ എൽപിഎസ്ടി (തമിഴ് മീഡിയം) ഉൾപ്പെടെ 27 തസ്തിക എന്നിവയിലേക്കും പിഎസ്‍സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona