63 പരീക്ഷകളാണ് നവംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11 വരെ കൺഫർമേഷൻ നൽകാം.
തിരുവനന്തപുരം: നവംബറിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, എപ്പക്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, എൽഡി ക്ലാർക്ക്, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഓഫിസർ, ലാൻഡ് യൂസ് ബോർഡിൽ പ്ലാനിങ് സർവെയർ ഗ്രേഡ്–2, തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ്–3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–3, കെടിഡിസിയിൽ ഇലക്ട്രീഷ്യൻ തുടങ്ങി 63 പരീക്ഷകളാണ് നവംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11 വരെ കൺഫർമേഷൻ നൽകാം. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.