ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നതാണ് സുനീതി പോര്‍ട്ടല്‍.
തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ (international Disabled day) സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ (New Projects) കൂടി ആരംഭിച്ച് സാമൂഹിക നീതി വകുപ്പ്. തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് (R bindu) സുനീതി, ശ്രേഷ്ഠം പദ്ധതികളുടെ (Suneethi And Shreshtam Projects) ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നതാണ് സുനീതി പോര്‍ട്ടല്‍. ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പോര്‍ട്ടലിന്റെ സഹായത്തോടെ ഒരു ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കിടയിലെ കലാ-കായിക മേഖലകളില്‍ കഴിവും അഭിരുചിയുമുള്ളവരെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശ്രേഷ്ഠം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
undefined
സമൂഹത്തിലെ നിരാലംബരായ ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് തടസ്സരഹിതമായും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിമിതികളെ സാധ്യതകളാക്കി മാറ്റാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അവരെ മാതൃകയാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള സാമൂഹിക പിന്തുണ നല്‍കുകയാണ് സമൂഹത്തിന്റെ കര്‍ത്തവ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. സഹായ ഉപകരണ പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനവും ഭിന്നശേഷി അവകാശ നിയമം, സഹായ പദ്ധതികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ കലാ, സംഗീത പരിപാടികളും ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.