2 വർഷ കരാർ നിയമനത്തിലേക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനു (KIIFB) കീഴിലെ പദ്ധതികളിൽ പ്രോജക്ട് കോ ഓർഡിനേറ്റർ/ജൂനിയർ റിസോഴ്സ് പഴ്സൻ തസ്തികകളിൽ 20 ഒഴിവുകളുണ്ട്. കേരള സർക്കാരിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റിലേക്കു സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) ആണു നിയമനം നടത്തുന്നത്. 2 വർഷ കരാർ നിയമനത്തിലേക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
എൻജിനീയറിങ് പിജി അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷൻ/പബ്ലിക് പോളിസിയിൽ പിജിയും ആണ് യോഗ്യത. 2-5 വർഷ പരിചയം. പ്രായം 25-35 വയസ്സ്. ശമ്പളം: 1,00,000-2,00,000 രൂപ. ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, ടെക്നിക്കൽ പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവ മുഖേന തിരഞ്ഞെടുപ്പ്. www.cmdkerala.net