UGC Chairman : ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

By Web Team  |  First Published Feb 4, 2022, 5:32 PM IST

മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാർ 2016ലാണ് ജെഎൻയു വൈസ് ചാൻസലറായി ചുമതലയേറ്റത്. 


ദില്ലി: ജെഎൻയു വൈസ് ചാൻസലറായ (JNU Vice Chancellor)) എം ജഗദീഷ് കുമാറിനെ (M Jagdish KUmar) യുജിസി ചെയർമാനായി നിയമിച്ചു (UGC Chairman). അഞ്ച് വർഷത്തേക്കാണ് നിയമനം. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാർ 2016ലാണ് ജെഎൻയു വൈസ് ചാൻസലറായി ചുമതലയേറ്റത്. വൈസ് ചാൻസലറായ ശേഷമുള്ള ഇദ്ദേഹത്തിൻറെ നയങ്ങൾക്കെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യുജിസി ചെയർമാനായിരുന്ന ഡിപി സിംഗ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. ഐഐടി മദ്രാസില്‍ നിന്നാണ് ജഗദീഷ് കുമാര്‍ എംഎസും പിഎച്ച്ഡി ബിരുദവും നേടിയത്. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  വിവിധ രാജ്യാന്തര ജേണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹം അംഗമാണ്. 

 

Latest Videos

click me!