സംസ്‌കൃത സർവ്വകലാശാലയിൽ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

പ്രൊഫസർ അല്ലെങ്കിൽ അസോസിയേറ്റ് പ്രൊഫസർ യോഗ്യതയുള്ളവരെ എജ്യൂക്കേഷൻ വകുപ്പിന്റെ തലവനായി നിയമിക്കും.

Professor Associate Professor Assistant Professor Vacancies in Sanskrit University

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തിൽ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 28ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുക. 

പ്രൊഫസർ അല്ലെങ്കിൽ അസോസിയേറ്റ് പ്രൊഫസർ യോഗ്യതയുള്ളവരെയാണ് എജ്യൂക്കേഷൻ വകുപ്പിന്റെ തലവനായി നിയമിക്കുക. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, ഭാഷകൾ എന്നിവയിൽ ഏതിലെങ്കിലും പി.ജിയും എഡ്യൂക്കേഷനിൽ പി.ജിയും പി.എച്ച്ഡിയും ഉൾപ്പെടെ യു.ജി.സി. നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ നേടിയവർക്ക് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ അഥവാ ലീഡർഷിപ്പിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം അഭിലഷണീയം. ഏതെങ്കിലും അംഗീകൃത ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും പത്ത് വർഷത്തെ അധ്യാപന പരിചയം നേടിയവർക്ക് പ്രൊഫസറായും എട്ട് വർഷത്തെ അധ്യാപന പരിചയം നേടിയവർക്ക് അസോസിയേറ്റ് പ്രൊഫസറായും അപേക്ഷിക്കാം. പ്രൊഫസർക്ക് പ്രതിമാസം 50,000/- രൂപയും അസോസിയേറ്റ് പ്രൊഫസർക്ക് പ്രതിമാസം 45,000/- രൂപയുമാണ് പ്രതിമാസവേതനം. ഒഴിവ് : ഒന്ന്.

Latest Videos

അംഗീകൃത സർവ്വകലാശാലയിൽ നിന്നും 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ എം.എഡ്. നേടി യു.ജി.സി. നിഷ്കർഷിച്ചിരിക്കുന്ന മറ്റ് യോഗ്യതകളുള്ളവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം : രണ്ട്. സൈക്കോളജി, ഫിലോസഫി, സോഷ്യോളജി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അഭിലഷണീയം. അസിസ്റ്റന്റ് പ്രൊഫസറുടെ പ്രതിമാസവേതനം 35,000/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം മാർച്ച് 28ന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ സംസ്കൃതം കോഴ്സ്; അവസാന തീയതി ഏപ്രിൽ 20

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം എന്നാണ് ഓൺലൈൻ കോഴ്സിന്റെ പേര്. പ്രായപരിധിയില്ല.

മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് 2500/- രൂപ. ഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 20 വരെ അപേക്ഷകൾ സ്വീകരിക്കും. മെയ് 10ന് കോഴ്സ് ആരംഭിക്കും. സെപ്തംബർ 10ന് അവസാനിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന്  www.ssus.ac.in  സന്ദർശിക്കുക. 

READ MORE: കരസേനയില്‍ അഗ്‌നിവീര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ആർക്കൊക്കെ അപേക്ഷിക്കാം

tags
vuukle one pixel image
click me!