സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ നിയമനം

സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിലാണ് നിയമനം. 

Government Ayurveda College Women and Children's Hospital Contract Recruitment

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്‌സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.എസ്‌സിയാണ് സൈക്കോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. തെറാപ്പിസ്റ്റ് തസ്തികയിൽ രാവിലെ 10 നും റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിൽ 11 നും സൈക്കോതെറാപ്പിസ്‌റ്റ് തസ്തികയിൽ ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം.

Latest Videos

പ്രായപരിധി 18-36 (എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.

READ MORE:  കണ്ടെന്റ് ക്രിയേറ്റേഴ്സിന് അവസരം; എല്ലാ ജില്ലകളിലും നിയമനം

tags
vuukle one pixel image
click me!