കരസേനയില്‍ അഗ്‌നിവീര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ആർക്കൊക്കെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 

Indian Army Agniveer Recruitment 2025 Registration Open

ഇന്ത്യന്‍ കരസേനയില്‍ 2025-2026 വര്‍ഷത്തെ അഗ്‌നിവീര്‍ നിയമന റിക്രൂട്ട്‌മെന്റ് റാലിക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് www.joinindianarmy.nic.in ല്‍ ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 

രണ്ട് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കാനാവും. ശാരീരികക്ഷമതാ പരീക്ഷയുടെയും ഓണ്‍ലൈന്‍ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ മാസത്തില്‍ നടക്കും. യോഗ്യതയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0495-2383953 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

Latest Videos

READ MORE: ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ടീം ലീഡർ...; എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
 

tags
vuukle one pixel image
click me!