അപേക്ഷകൾ സെപ്റ്റംബർ 5 വരെ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2022 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക.
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിൽ 2021-22 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ, ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ നൽകും.
അപേക്ഷകൾ സെപ്റ്റംബർ 5 വരെ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2022 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക. അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയും (ബി.എഡ്) ഉണ്ടാവണം.
undefined
സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്‌കൂളിലോ, ബിരുദ/ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി/വൈസ് പ്രിൻസിപ്പലായി ജോലിനോക്കിയ പ്രവൃത്തിപരിചയം വേണം. പ്രായം 35നും 58നും മധ്യേ. 45,800 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2304594, 0471-2303229. ഇമെയിൽ: keralatribes@gmail.com.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.