Scholarship : വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 28 വരെ അപേക്ഷ

By Web Team  |  First Published Jan 29, 2022, 12:57 PM IST

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കേണ്ട സമയപരിധി  ഫെബ്രുവരി 28 വരെ നീട്ടി.


തിരുവനന്തപുരം: 2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (professional course) പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് (Ex service men) പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് (prime ministers scholarship)  അപേക്ഷിക്കേണ്ട സമയപരിധി  ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ മുഖേന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം-1 ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഫെബ്രുവരി 25 നു മുന്‍പ് കൈപ്പറ്റണം. ഓണ്‍ലൈന്‍ മുഖേന അയച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും അടുത്ത പ്രവൃത്തി ദിവസം തന്നെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫീസില്‍ ഹാജരാക്കണം.ഫോണ്‍ 04994 256860.

വനിതാരത്‌ന പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
കോട്ടയം: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2021 ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളിലാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും നോമിനേഷനുകളും ഫെബ്രുവരി 15നകം ജില്ലാ വനിത-ശിശു വികസന ഓഫീസർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2961272.
 

Latest Videos

click me!