Prime Ministers Scholarship : വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പ്

By Web Team  |  First Published Feb 16, 2022, 2:01 PM IST

വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാന മന്ത്രിയുടെ മെറിറ്റ്  സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണൽ കോഴ്സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാന മന്ത്രിയുടെ മെറിറ്റ്  സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. അവസാന തിയതി ഫെബ്രുവരി 28. ഫോണ്‍: 04936202668

ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു.  

Latest Videos

undefined

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 28നകം ലഭിക്കണം.

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.  
 
18-ാം തീയതിയിലെ ഒഴിവുകള്‍ :-  ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് , കണ്ടന്റ് റൈറ്റര്‍ (യോഗ്യത: ബിരുദം),  ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത: എം.ബി.എ),  വീഡിയോ എഡിറ്റര്‍  (യോഗ്യത: + 2), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, പ്രീമിയര്‍  എന്നിവയിലുള്ള പരിജ്ഞാനം), ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ (യോഗ്യത: എസ്ഇഒ, എസ്ഇഎം എന്നിവയിലുള്ള പരിജ്ഞാനം)  അനിമേറ്റര്‍   (യോഗ്യത: ബിരുദം, അനിമേഷനിലുള്ള പരിജ്ഞാനം), സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ (യോഗ്യത: ഡിപ്ലോമ /ബിരുദം ഇന്‍ ഇലക്ട്രോണിക്സ്), ഇന്റേണ്‍ഷിപ്പ് ട്രെയിനി - ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ എഡിറ്റര്‍, മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍.

19-ാം തീയതിയിലെ ഒഴിവുകള്‍ :-  ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത: എം.ബി.എ) ,   സെയില്‍സ് കോര്‍ഡിനേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ (യോഗ്യത : ബിരുദം), യു.പി.എസ്. ചിപ് ലെവല്‍ ടെക്നീഷ്യന്‍ (യോഗ്യത : ഡിപ്ലോമ    ഇന്‍ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍), എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250  രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.  ഫോണ്‍ -  0495  2370176


 
 

click me!