യുവാക്കളെ രാഷ്ട്രനിർമ്മാണത്തിനായി പ്രചോദിപ്പിക്കാനും ഒന്നിപ്പിക്കാനും ജ്വലിപ്പിക്കാനും സജീവമാക്കാനും ലക്ഷ്യമിട്ടാണ് നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ദില്ലി: സ്വാമി വിവേകാനന്ദന്റെ (Swami vivekananda) 159-ാം ജന്മവാർഷികത്തോടനുബന്ധിച്ച് (modi) പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ (National Youth Festival) ഇന്ന് ഉദ്ഘാടനം ചെയ്തു. ദേശീയ യുവജന ദിനത്തിലെ പ്രസംഗത്തിനായി രാജ്യത്തെ യുവാക്കളിൽ നിന്ന് മോദി നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇവയിൽ ചിലത് പ്രധാനമന്ത്രി പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
യുവാക്കളെ രാഷ്ട്രനിർമ്മാണത്തിനായി പ്രചോദിപ്പിക്കാനും ഒന്നിപ്പിക്കാനും ജ്വലിപ്പിക്കാനും സജീവമാക്കാനും ലക്ഷ്യമിട്ടാണ് നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പരിപാടിയുടെ ഭാഗമായി, 2022 ജനുവരി 13-ന് ഒരു ദേശീയ യുവജന ഉച്ചകോടി സംഘടിപ്പിക്കും, ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ കൊണ്ടുവരികയും അവയെ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന് ഏകീകൃതമായി സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
undefined
അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അഫിലിയേറ്റഡ് സ്കൂളുകളോട് ദേശീയ യുവജന ദിനവും സ്വാമി വിവേകാനന്ദന്റെ ജന്മദിനവും ഓൺലൈനിലോ ഓഫ്‌ലൈനായോ ആഘോഷിക്കാൻ ആവശ്യപ്പെട്ടു. “സിബിഎസ്‌ഇയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എല്ലാ സ്‌കൂളുകളും 2022 ജനുവരി 12 ദേശീയ യുവജന ദിനമായും സ്വാമി വിവേകാനന്ദന്റെ ജന്മദിനമായും ഓൺലൈൻ/ഓഫ്‌ലൈൻ മോഡിലൂടെ ആഘോഷിക്കാം, സിബിഎസ്ഇ വ്യക്തമാക്കി. ഈ അവസരത്തിൽ സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട് സംവാദം അല്ലെങ്കിൽ പ്രസംഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ ബോർഡ് സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.