നോർക്ക റൂട്ട്സ് പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

By Web Team  |  First Published Sep 2, 2021, 9:36 AM IST

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 140 പേർക്ക് സഹായം ലഭ്യമാക്കിയിരുന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. 


തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ ആദ്യഘട്ടത്തിൽ 140 പേർക്ക് സഹായം ലഭ്യമാക്കിയിരുന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ  അറിയിച്ചു. വിശദാംശങ്ങൾ Norkaroots.org യിൽ ലഭ്യമാണ്.

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!