തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് സ്‌കൂളുകളിലാണ് പ്രോഗ്രാം നടത്തുന്നത്. ഡോക്ടറല്‍ പഠനത്തില്‍ ഏര്‍പ്പെടാന്‍വേണ്ട അര്‍ഹതനിര്‍ണയ പരീക്ഷകളായ സി. എസ്.ഐ.ആര്‍.നെറ്റ്, യു.ജി.സിനെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എല്‍.എസ്., ജസ്റ്റ്, എന്‍.ബി.എച്ച്.എം. തുടങ്ങിയവയ്ക്ക് സജ്ജരാകാന്‍ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. ഇന്റേണ്‍ഷിപ്പുകള്‍, ഗവേഷണ പ്രോജക്ടുകള്‍ എന്നിവ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.
ഓരോ വിഷയത്തിലും/സ്‌കൂളിലും 20 പേര്‍ക്ക് പ്രവേശനം നല്‍കും. അപേക്ഷകര്‍ക്ക് സയന്‍സസ്/എന്‍ജിനിയറിങ്/മാത്തമാറ്റിക്‌സ്/മറ്റു പ്രസക്തമായ വിഷയത്തില്‍ 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5/5.5 നേടിയുള്ള 3/4 വര്‍ഷ ബിരുദം വേണം. അപേക്ഷ http://appserv.iisertvm.ac.in/msc/ വഴി സെപ്റ്റംബര്‍ അഞ്ചുവരെ നല്‍കാം. ബാച്ചിലര്‍ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ ഓണ്‍ലൈനായി അടയ്ക്കാം.
undefined
തിരഞ്ഞെടുപ്പ് 2021 സെപ്റ്റംബര്‍ 11ന് നടത്തുന്ന ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് സ്‌ക്രീനിങ് ടെസ്റ്റ് വഴിയായിരിക്കും. സിലബസ് https://www.iisertvm.ac.in ല്‍ പ്രോഗ്രാം ലിങ്കില്‍ കിട്ടും. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സെപ്റ്റംബര്‍ 14നും 16നും ഇടയ്ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തുടര്‍ന്ന്, അന്തിമപട്ടിക തയ്യാറാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iisertvm.ac.in ലെ പ്രോഗ്രാം ലിങ്ക് കാണുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona