ലൈബ്രറി സയന്‍സ്, ജേർണലിസം, എംബിഎ; കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനം; ജൂലൈ 26 വരെ അപേക്ഷിക്കാം

By Web Team  |  First Published Jul 22, 2021, 4:27 PM IST

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.


കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

എം.എസ്‌സി.: കംപ്യൂട്ടേഷണല്‍ ബയോളജി, പ്ലാന്റ് സയന്‍സ് എത്‌നോ ബോട്ടണി, വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൈക്രോ ബയോളജി, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, മോളിക്യുലാര്‍ ബയോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ജിയോഗ്രഫി, അപ്ലൈഡ് സുവോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്,.

Latest Videos

undefined

എം.ബി.എ.

എം.സി.എ.

ലൈബ്രറി സയന്‍സ് 

എം.എ.: ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മ്യൂസിക്, ഇംഗ്ലീഷ്,  ഹിസ്റ്ററി,  മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ആന്ത്രപ്പോളജി, ട്രൈബല്‍ ആന്‍ഡ് റൂറല്‍ സ്റ്റഡീസ്.

 എല്‍എല്‍.ബി.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദമാണ് പി.ജി. കോഴ്‌സുകളിലേക്കുള്ള യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന്റെ അവസാന തീയതിക്കകം സര്‍വകലാശാല നിഷ്‌കര്‍ഷിച്ച യോഗ്യത നേടണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.ബി. എ. പ്രോഗ്രാമിന്റെ പ്രവേശനം കെമാറ്റ്, സിമാറ്റ്, കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ www.admission.kannuruniversity.ac.in വഴി നല്‍കാം. ഒന്നില്‍ക്കൂടുതല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 04972715261,7356948230, deptsws@kannuruniv.ac.in.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!