പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 21 മുതൽ; ബി.എഫ്.എ പ്രവേശന പരീക്ഷ മാറ്റിവെച്ചു

By Web Team  |  First Published Oct 20, 2021, 1:03 PM IST

 സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കേളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. 


തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ (Polytechnic Colleges) നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ (Spot Admission) ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. അഡ്മിഷൻ (Admission) ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് (Fine Arts) കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് കഴിഞ്ഞ മാസം ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. 

Latest Videos

click me!