എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയമായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കൻ അവസരമുണ്ടാകും.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona