പ്ലസ് ടൂ, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; ജൂലൈ 12 ന് അവസാനിക്കും

By Web Team  |  First Published Jun 28, 2021, 9:18 AM IST

കൊവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. 2024 പരീക്ഷാകേന്ദ്രങ്ങളിലായി 4.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്കെത്തുന്നത്.
 


തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു തുടങ്ങും. ജൂലൈ 12നു സമാപിക്കും. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ലാബിൽ പ്രവേശിപ്പിക്കും. കൊവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. 2024 പരീക്ഷാകേന്ദ്രങ്ങളിലായി 4.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്കെത്തുന്നത്.

കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന 39 ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ മാറ്റിവച്ചു. ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സമീപത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ 12നു ശേഷം പരീക്ഷ നടത്തും. ഇതോടെ ഫലപ്രഖ്യാപനം വീണ്ടും നീളും. ജൂലൈ മൂന്നാം വാരം ഫലം പ്രഖ്യാപിക്കാനാണു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്.  ശരീരോഷ്മാവു കൂടിയ കുട്ടികൾക്കു പ്രത്യേക മുറിയിലായിരിക്കും പരീക്ഷ. പരീക്ഷയ്ക്കു മുൻപും ശേഷവും ഉപകരണങ്ങൾക്ക് അണുനശീകരണം ഉറപ്പാക്കും. ഒരു വിദ്യാർഥി ഉപയോഗിച്ചതു കൈമാറരുതെന്നും ലാബുകളിൽ എസി പാടില്ലെന്നും സ്കൂളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. വൈവ, പ്രൊസീജ്യർ എഴുതൽ എന്നിവ ലാബിനു പകരം മറ്റു ക്ലാസുകളിൽ നടത്തണം. വിദ്യാർഥികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്ക് ധരിക്കണം. 

Latest Videos

undefined

ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് സമയം. വിഎച്ച്എസ്ഇയിൽ എൻഎസ്ക്യുഎഫ് സ്കീമിലുള്ള 101 സ്കൂളുകളിൽ കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷ തുടങ്ങിയിരുന്നു. ബാക്കിയുള്ള 288 സ്കൂളുകളിലാണ് ഇന്നു പരീക്ഷ തുടങ്ങുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!