പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിൽ പ്ലസ്ടു ക്ലാസുകൾ സംപ്രേഷണം ചെയ്യും

By Web Team  |  First Published Jun 8, 2021, 5:19 PM IST

പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക. 


തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതുപരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തിവയ്ക്കും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ്ടുവിലേയും കുട്ടികൾക്ക് നൽകിയപോലെ പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ-പരിപാടികളുമായിരിക്കും ഈ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുക.

ജൂൺ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതൽ പഠന ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂൺ 14 മുതൽ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികൾക്ക് ക്ലാസുകൾ കാണാൻ അവസരം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടർ ക്ലാസുകൾ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങ്ങളിൽ കുട്ടികൾ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് കൈറ്റ് സി.ഇ.ഒ അറിയിച്ചു.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!