വീട്ടിലിരുന്ന് പരീക്ഷയെഴുതാം; പ്ലസ് വൺ മാതൃക പരീക്ഷ നാളെ ആരംഭിക്കും

By Web Team  |  First Published Aug 30, 2021, 1:35 PM IST

 പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും.


തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!