ഇന്ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13നാണ് അവസാനിക്കുക.
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ അല്പസമയത്തിനകം ആരംഭിക്കും. സുപ്രീം കോടതിയുടെ അനുമതിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിത്തുടങ്ങി. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. 20 മിനുട്ട് കൂൾ ഓഫ് ടൈം ആണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD), ELECTRONIC SYSTEMS പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് Entrepreneurship Development പരീക്ഷയും നടക്കും.
ഹയർസെക്കൻഡറി വിഭാഗത്തിൽ 28ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS. ഇന്ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13നാണ് അവസാനിക്കുക. ഹയർ സെക്കൻഡറിയിൽ ഇന്ന്. പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona