സൗജന്യ അപേക്ഷകൾ സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു (scheduled tribe development department) കീഴിൽ തിരുവന്തപുരം, ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് (plus one science) പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ അപേക്ഷകൾ സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് പ്രവേശനത്തിന് യോഗ്യത. വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണ്. അവസാന തീയതി ഓഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 9946476343.
undefined
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി
കമ്മ്യൂണിറ്റി സോഷ്യൽ വര്‍ക്കറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യൽ വര്‍ക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെ (എം.എസ്.ഡബ്ലിയു) കമ്മ്യൂണിറ്റി വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് 21നും 35നും മധ്യേ പ്രായമുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം - 20,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ നം. 04842422256.